തൃശൂർ: കൊടുങ്ങല്ലൂരിൽ മകൻ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.മൂന്ന് വർഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. അന്ന് പൊലീസ് കേസെടുത്തിരുന്നു.