കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ രണ്ട് മരണം



കാസർകോട്: പടന്നക്കാട് വാഹനാപകടത്തില്‍ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിഖ്, മീനാപ്പിസ് കോട്ട താമസിക്കുന്ന തൻവീർ എന്നിവരാണ് മരിച്ചത്.

പടന്നക്കാട് മേല്‍പ്പാലത്തിന് അടുത്ത് വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

വെളളിയാഴ്ച രാത്രി ഒമ്ബത് മണിയോടെയായായിരുന്നു അപകടം. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post