പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ 6 വയസുകാരിക്ക് പരുക്ക്. തച്ചമ്പാറ മുതുകുറിശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്‍റെയും ബിൻസിയുടേയും മകൾ പ്രാർഥന (6) ക്കാണ് പരുക്കേറ്റത്.
മൂത്ത മകൾ കീർത്തനയെ സ്കൂൾ ബസിൽ കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിൻസിക്കും പ്രാർഥനയ്ക്കും നേരെയാണ് കാട്ടുപന്നി ആക്രമണമുണ്ടായത്. ബിൻസികയുടെ കയ്യിലുണ്ടായിരുന്ന പ്രാർഥന കാട്ടുപന്നിയുടെ ഇടിയിൽ തെറിച്ച് വീഴുകയായിരുന്നു. പിന്നാലെ കാട്ടുപന്നി പ്രാർഥനയ്ക്ക് നേരെ തിരിയുകയും കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു. പ്രദേശവാസികളും ബിൻസിയും ചേർന്ന് കുട്ടിയെ രക്ഷിച്ച് അടുത്തുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ഇടതു കാലിലും തലയിലും മുറിവുകളുണ്ട്.