തളിപ്പറമ്പിൽ ഭർത്താവ് വാഹനാപകടത്തിൽ മരിച്ച മനോവിഷമത്തിൽ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു



മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട ദു:ഖം താങ്ങാനാവാതെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു.

മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖിലചന്ദ്രന്‍ (31)ആണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക്ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ ആലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ചത്. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബേങ്ക് ഉദ്യോഗസ്ഥയാണ്. ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ്ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്.മരണത്തില്‍ കടുത്ത മനോവിഷമം അനുഭവപ്പെട്ട അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്.......

ഇരുവരും ഒന്നിച്ച് പഠിച്ചവരായിരുന്നു. ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ്.സഹോദരന്‍ : അക്ഷയ്(ഇന്ത്യന്‍ ആര്‍മി).മകന്‍: രുദ്ര.......

ശവസംസ്‌കാരം നാളെ തിങ്കളാഴ്ച (17-02-2025) രാവിലെ 10-മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍.......



Post a Comment

Previous Post Next Post