ആലുവ: ടൗണ്‍ഹാളിന് സമീപം സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഏറെ നേരം ഓട്ടോയില്‍ കുടുങ്ങി.
ആലുവ സ്വദേശി വിനോദാണ് (48) കുടുങ്ങിയത്. ആലുവ അഗ്നിശമനസേന എത്തി ഓട്ടോയുടെ ഒരു ഭാഗം മുറിച്ച് നീക്കിയാണ് ഡ്രൈവറെ പുറത്തെടുത്തത്. തുടർന്ന് വിനോദിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.