കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, മുഖം വികൃതമായ നിലയിൽ


കോഴിക്കോട്: രാമനാട്ടുകരയില്‍ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

ലഹരിമരുന്ന് സംഘങ്ങളുടെ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.


ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായത് കൊണ്ട് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ്.


രണ്ടുമാസം മുന്‍പ് ഇജാസിന്റെ വീട്ടില്‍ വച്ച്‌ ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ ഒരാള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവാവിനെ എത്രയും വേഗം തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൂടാതെ ഇജാസിനെ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ സാധിക്കുമെന്നും പൊലീസ് കരുതുന്നു.  


Updating....

മൃതദേഹം തിരിച്ചറിഞ്ഞു കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിൻ ആണ്



Post a Comment

Previous Post Next Post