കണ്ണൂര്‍ എരിപുരത്ത് കാറിടിച്ച്‌ വഴി യാത്രക്കാരി മരിച്ചു



 കണ്ണൂർ: കണ്ണൂർ പഴയങ്ങാടി എരിപുരത്ത് കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. വി.വി. ഭാനുമതി (58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കവേയായിരുന്നു അപകടം. ഇടിച്ചതിന് പിന്നാലെ കാർ ഭാനുമതിയെ 200 മീറ്ററോളം വലിച്ചിഴച്ചു.


ഭർത്താവ്: വിശ്വനാഥൻ. മക്കൾ: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കൾ: സന്തോഷ്കുമാർ (കുഞ്ഞിമംഗലം), സന്തോഷ്കുമാർ (മാതമംഗലം), ഷാമിനി (പയ്യന്നൂർ).


വീട്ടിലെ പൊതുദർശനത്തിന് ശേഷം മാടായിപ്പാറ പൊതുശ്മശാനത്തിൽ വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം 

Post a Comment

Previous Post Next Post