മാനന്തവാടി: കണിയാരത്തിന് സമീപം പോലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ ഡ്രൈവർ എഎസ്ഐ ബൈജുവിനും, സിവിൽ പോലീസ് ഓഫീസർ ലിപിനും പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിരെ വന്ന കാറിനെ വെട്ടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയെന്നും പറയപ്പെടുന്നു