റോഡിലൂടെ ഇരച്ചെത്തിയ കാട്ടുപന്നി സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്



തിരുവനന്തപുരം: വെള്ളനാടിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. രണ്ടു സ്കൂട്ടർ യാത്രികർക്ക് പരിക്ക്. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് റോഡില്‍ വീണാണ് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്.

വെളിയന്നൂർ പ്ലാവിള വീട്ടില്‍ സോമൻ (57), സമീപവാസി പ്രസന്നൻ (47) എന്നിവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ട് മൂന്ന് മണിയോടെ വെളിയന്നൂർ റേഷൻ കടയ്ക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്.


വീട്ടില്‍ നിന്ന് വെളിയന്നൂർ റേഡിയോ പാർക്കിന് എതിർവശത്തെ കട തുറക്കാൻ പോകുകയായിരുന്നു സോമൻ. ഒപ്പം കൂടിയതായിരുന്നു പ്രസന്നൻ. സമീപത്തെ പുരയിടത്തില്‍ നിന്നുമെത്തിയ കാട്ടുപന്നി ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച്‌ മറിച്ചിടുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇരുവർക്കും കൈ കാലുകളിലും മുഖത്തും പരിക്ക് പറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post