പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്



താമരശ്ശേരി ചുരം ചിപ്പിലിത്തോടിന് സമീപം ഇന്ന് പുലർച്ചെ വാഹന അപകടം.    വയനാട് ഭാഗത്തേക്ക് പോകുന്ന പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ 4 പേർക്കാണ് പരുക്കേറ്റത്, രണ്ടു പേർ മഞ്ചേരി സ്വദേശികളാണ്. അപകടത്തിൽ പരിക്കേറ്റവരെ പുതുപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് സാരമുള്ളതല്ല. ചുരം കയറുകയായിരുന്ന ലോറി പിന്നിലേക്ക് നീങ്ങി പിക്കപ്പിൽ ഇടിക്കുകയും, പിക്കപ്പ് പിന്നാലെ വന്ന ട്രാവല്ലറിൽ ഇടിക്കുകയുമായി രുന്നു.നിലവിൽ ചുരത്തിൽ ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല, ചുരം സംരക്ഷണ സമിതി പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി

Post a Comment

Previous Post Next Post