കക്കഞ്ചേരി: ചേലേമ്പ്ര കക്കാഞ്ചേരിയിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡില്‍ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണ് മരിച്ചത്.
കാക്കേഞ്ചേരി പൈങ്ങോട്ടൂർമാട് ദേശീയപാതയില്‍ രാത്രിയായിരുന്നു അപകടം. പിതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാഡ്മിന്റണ്‍ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാമനാട്ടുകര ജിയുപി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്.
അപകടത്തില്‍ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.