മലപ്പുറം ചങ്ങരംകുളത്ത് മദ്യലഹരിയിൽ എത്തിയ സംഘം മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ചു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഉദിൻ പറമ്പ് സ്വദേശി വടക്കേയിൽ സുബൈർ 45), ഉദിൻ പറമ്പ് സ്വദേശി റാഫി (39), ഉദിൻ പറമ്പ് സ്വദേശി ലബീബ് (21) എന്നിവർക്കാണ് പരിക്ക് പറ്റിയത്.
ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് ലഹരി സംഘം അക്രമം തുടങ്ങിയത്. മാരകാധങ്ങളുമായി വന്ന ഇവരുടെ സംഘമാണ് അക്രമം നടത്തിയത്. സുബൈറിന് വാൾ കൊണ്ട് തലക്ക് വെട്ടിയാണ് പരിക്കേൽപ്പിച്ചത്. സുബൈറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച റാഫിയെ ഇരുമ്പ് വടി കൊണ്ട് കഴുത്തിന് പുറക് വശത്ത് അടിക്കുയായിരുന്നു. അക്രമം നടത്തി തിരിച്ചു പോകുന്ന വഴിയേ ആണ് ലബീബിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും ചങ്ങരംകുളത്തെ ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.