കെഎസ്ആർടിസി ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ ദേഹത്തു വീണ് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. തലവടി സ്വദേശി ജോഷി ആണ് മരിച്ചത്. ആര്യാട് ഗുരുപുരം ബസ് സ്റ്റോപ്പിനു സമീപം തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ബസ്സ് അതേ ദിശയിൽ പോയ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വീണത് റോഡിന്റെ കിഴക്കുവശം പഴവർഗങ്ങൾ കച്ചവടം നടത്തിക്കൊണ്ടിരുന്ന ജോഷിയുടെ ദേഹത്തേക്കായിരുന്നു.ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.