കണ്ണൂർ പെരുമ്ബടവ്: ലോറിയുടെ അടിയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളി ലോറി കയറി മരിച്ചു. കോയിപ്ര ബക്കളം ചെങ്കല്‍ പണയിലെ ലോഡിംഗ് തൊഴിലാളിയും വെസ്റ്റ് ബംഗാള്‍ സ്വദേശിയുമായ മണ്ടുദാസ് (30) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ലോറിയില്‍ ലോഡിംഗ് നടത്തുന്നതിനിടെ മണ്ടുദാസ് ലോറിക്ക് പിന്നില്‍ വിശ്രമിക്കാൻ കിടന്നിരുന്നു. ലോറി പിന്നോട്ടെടുത്തപ്പോള്‍ ലോറിക്ക് പിന്നില്‍ കിടക്കുകയായിരുന്ന മണ്ടുദാസിന്‍റെ തലയിലൂടെ ലോറി കയറുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍