മലപ്പുറം പൊന്നാനി : പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശി എറച്ചാട്ട് ഹസൻ ഭാര്യ റുഖിയ എന്നവരാണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിലെ കാപ്പിരിക്കാട് ദുബൈപടിയിൽ റോഡരികിലൂടെ നടന്നു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാറിടിച്ചു കയറിയാണ് അപകടം ഉണ്ടായത്._
അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ റുഖിയയെ അൽഫസാ ആംബുലൻസ് പ്രവർത്തകരും മറ്റു നാലുപേരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റുഖിയയുടെ ജീവൻ രക്ഷിക്കാനായില്ല..