വഴക്കിനിടെ ഫോൺ എറിഞ്ഞുതകർത്തു; വിഷമത്തിൽ സഹോദരി കിണറ്റിൽ ചാടി, രക്ഷിക്കാനായി സഹോദരനുമിറങ്ങി, ഇരുവർക്കും ദാരുണാന്ത്യം



ചെന്നൈ:  തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു. സഹോദരങ്ങളായ പവിത്രയും മണികണ്ഠനുമാണ് മരിച്ചത്.

വഴക്കിനിടയില്‍ മണികണ്ഠന്‍ പവിത്രയുടെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തിരുന്നുവെന്ന് തന്തി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. പവിത്രയുടെ ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്തിരുന്നു

പിന്നാലെ ദേഷ്യത്തെ തുടര്‍ന്ന് പവിത്ര കിണിറ്റില്‍ ചാടുകയായിരുന്നു. പവിത്രയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയതിനെ തുടര്‍ന്നാണ് മണികണ്ഠനും ജീവന്‍ നഷ്ടമായത്.



Post a Comment

Previous Post Next Post