സൗദി ഉംലജിലുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം



 ജിദ്ദ: മലപ്പുറം താനൂർ സ്വദേശി യാംബുവിനടുത്ത് ഉംലജിൽ അപകടത്തിൽ മരിച്ചു. കാരാട് സ്വദേശി സി.പി. നൗഫൽ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചില്ലെങ്കിലും വ്യാഴാഴ്​ച രാവിലെ മരിച്ചു.

15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹിക സേവനപ്രവർത്തങ്ങളിൽ പങ്കാളിയായിരുന്നു ഇദ്ദേഹം. വി.വി.എൻ. കുഞ്ഞിമൂസ, സി.പി. ഫാത്തിമ എന്നിവരുടെ മകനാണ്. ഭാര്യ: നബീല, മക്കൾ: അഫാൻ ബിൻ നൗഫൽ, ആയിഷ ബിൻത് നൗഫൽ, അദീം ബിൻ നൗഫൽ. മരണാന്തര തുടര്‍നടപടികള്‍ക്കായി സഹോദരന്‍ സാബിര്‍ അലി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍: അന്‍വര്‍, സഹോദരിമാർ: റസിയ, സബീല, തഫ്സി

Post a Comment

Previous Post Next Post