നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിൽ നിന്നെത്തിയ യാത്രികരായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആഭ്യന്തര ടെർമിനലിന് സമീപമായിരുന്നു അപകടം.
ആഭ്യന്തര വിമാനത്താവളത്തിന് പുറത്തുള്ള കഫ്തീരിയയ്ക്കടുത്തെ പൂന്തോട്ടത്തില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. അറ്റക്കുറ്റ പണികൾക്കായി മാലിന്യക്കുഴി തുറന്നുവച്ച നിലയിലായിരുന്നു. മാതാപിതാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെ മൂത്ത സഹോദരനൊപ്പം കളിക്കുന്നതിനിടെ റിദാന്‍ ഓടയിലേക്ക് വീണുപോവുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ കുരുന്നിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.