കോഴിക്കോട് സ്വിഗ്ഗി ഡെലിവറി ബോയ് റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

 


കോഴിക്കോട് : സ്വിഗ്ഗി ഡെലിവറി ബോയ് റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ.  എലത്തൂർ മാലക്കൽ രാജൻന്റെ മകൻ രഞ്ജിത്ത് ആണ് മരിച്ചത് 

എന്നാണ് പോലീസ് ഹോസ്പിറ്റൽ വൃത്തങ്ങൾ പറയുന്നത് . ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.


രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വേളയിൽ ഏതെങ്കിലും വാഹനം ഇടിച്ച് തെറിച്ച് വീണതാണോ എന്ന് സംശയം. കുഴിക്ക് ചുറ്റും ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്.


ഈ സ്ഥലത്ത് ഇതിന് മുമ്പും അപകടം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.



Post a Comment

Previous Post Next Post