പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍…പാലാരിവട്ടത്ത് റോഡില്‍ ഒരാള്‍ മരിച്ച നിലയില്‍



കൊച്ചി   പാലാരിവട്ടത്ത് റോഡിൽ ഒരാൾ മരിച്ച നിലയില്‍. ചുള്ളങ്ങാട്ട് വീട്ടിൽ വിജയൻ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ശരീരത്തിൽ ചെറിയ മുറിപ്പാടുകളുമുണ്ട്. വിജയന്‍ രാവിലെ മുതൽ വഴിയിൽ കിടന്നിരുന്നു. മദ്യപിച്ച് കിടക്കുന്നതെന്ന് കരുതി ആളുകൾ തിരിഞ്ഞുനോക്കിയിരുന്നില്ല. വൈകുന്നേരം ആയിട്ടും പോകാത്തതിനെ തുടർന്നാണ് നാട്ടുകാർ പൊലീസിനെ വിളിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post