മരം മുറിക്കുന്നതിനിടെ ദേഹത്തുവീണ് യുവാവ് മരിച്ചു. മരം വ്യാപാരി മേപ്പാടി താഴെ അരപ്പറ്റ സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. മേപ്പാടി മുക്കംകുന്നിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നുച്ചയോടെയായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്ക് വീഴുകയും അതിൻ്റെ ശിഖരം പ്രശാന്തിൻ്റെ ദേഹത്തു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടി വിംസ് ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൂരൽമല രക്ഷാപ്ര വർത്തനത്തിൽ ഉൾപ്പടെ സജീവമായ സന്നദ്ധപ്രവർത്തകനായിരുന്നു പ്രശാന്ത്