ഗോൾ പോസ്റ്റ് തലയിൽ വീണു; മലയാളിയായ ഏഴ് വയസ്സുകാരന് ദാരുണാന്ത്യം



 ചെന്നൈ: ഗോൾ പോസ്റ്റ് തലയിൽ വീണ് ഏഴ് വയസ്സുകാരന് ചെന്നൈയിൽ ദാരുണാന്ത്യം. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്‌മിയുടെയും മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ആണ് സംഭവം.

ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് മറിഞ്ഞ് അദ്വികിന്റെ തലയിൽ വീഴുകയായിരുന്നു.


ഗോൾ പോസ്റ്റ് മറിയുന്നതുകണ്ട് കുട്ടി ഓടിമാറാൻ ശ്രമിച്ചെങ്കിലും തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ തിരുവല്ലയിൽ നടക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post