ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്

 


കാട്ടാക്കട കള്ളിക്കാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് ഓവർസിയർ ശ്രീജിത്തിനെ ഗുരുതര പരിക്കുകളോടെ കിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 6:30 ഓടെയാണ് അപകടം നടന്നത്. അപകടം നടന്ന ഭാഗത്തെ കനാലിന് സമീപം റോഡിൻ്റെ ഒരു ഭാഗം തകർന്ന അവസ്ഥയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. കള്ളിക്കാട് നിന്ന് കാട്ടാക്കട ഭാഗത്തേക്ക് വന്ന കാർ അമിത വേഗതയിൽ ആയിരുന്നുവെന്നും ഇടിഞ്ഞ ഭാഗത്ത് നിന്ന് വെട്ടി തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

Previous Post Next Post