സഹോദരനെ കൊലപ്പെടുത്താൻ പിക്കപ്പ് കടയിലേക്ക് ഇടിച്ചുകയറ്റി; അപകടത്തിൽപെട്ട അതിഥിതൊഴിലാളി ​ഗുരുതരാവസ്ഥയിൽ



മലപ്പുറം : മലപ്പുറം കോട്ടയ്ക്കലിൽ സഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വാഹനാപകടം ഉണ്ടാക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ​ഗുരുതരമായി പരിക്കേറ്റു. ബംഗാൾ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൻസൂറിന്റെ ആരോ​ഗ്യനില ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


സംഭവത്തിൽ കോട്ടയ്ക്കൽ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരൻ ഉമ്മറിനെ വാഹനമിടിച്ച് അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. അതിനായി കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. എന്നാൽ ഈ സമയം കടയിൽ ഉണ്ടായിരുന്ന ബംഗാൾ സ്വദേശി മൻസൂറാണ് അപകടത്തിൽപ്പെട്ടത്. അബൂബക്കറിന് എതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post