പരപ്പനങ്ങാടിയിൽ ഓടികൊണ്ടിരുന്ന ട്രയിനിൽ നിന്ന് തെറിച്ചു വീണ് യുവാവിന് പരിക്ക്



പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിൽ ഓടികൊണ്ടിരുന്ന ട്രയിനിൽ നിന്ന്  തെറിച്ചു വീണ് യുവാവിന് പരിക്ക്.

പരപ്പനങ്ങാടി അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം

തീവണ്ടിയിൽ നിന്ന് വീണത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്സാമൂഹ്യ പ്രവർത്തകൻ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം 

കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാൻ എന്ന യുവാവിനാണ്  പരിക്കേറ്റത്. വിവരമറിഞ്ഞു വീട്ടുകാർ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട് 

Previous Post Next Post