ആലുവയിൽ കെട്ടിടം തകർന്നുവീണ് അപകടം. 10 തൊഴിലാളികളാണ് കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങി കിടന്നിരുന്നത്. ഇതിൽമുഴുവൻ പേരെയും അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ഇതിൽ അഞ്ച് പേർക്ക് പരിക്കേറ്റു.പരുക്ക് പറ്റിയവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോൺഗ്രീറ്റ് ജോലികൾ നടക്കുന്നതിനിടയിലാണ് അപകടം.ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 10 പേരാണ് അപകടത്തിൽപ്പെട്ടത് ഒരാൾ ഒഴികെ ബാക്കി എല്ലാവരും അന്യസംസ്ഥാന തൊഴിലാളികളാണ്. ആരുടെയും നില ഗുരുതരമല്ല.