മാനന്തവാടി: മാനന്തവാടി തലശ്ശേരി റോഡിൽ കണിയാരം സെന്റ് ജോസഫ്
ടി ടി ഐ ക്ക് മുൻവശത്തായി നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയ കുഴിയി ലേക്ക് ഇടിച്ചിറങ്ങി. കണ്ണൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി വരികയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ വൈദ്യുതി പോസ്റ്റ് തകരാറായതിനെ തുടർന്ന് മാനന്തവാടിയിൽ വൈദ്യുതി വിതരണം നഷ്ടപ്പെട്ടു.