ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട് കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. . അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. അയൽവാസികളുടെയടക്കം മൊഴിയെടുത്തു പൊലീസ്.
സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.