തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ പാലത്തിൽ ലോറി സ്കൂട്ടറിൽ ഇടിച്ച്അപകടം .
തിരൂരങ്ങാടി ഭാഗത്ത് നിന്ന് കൊളപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ പോവുകയായിരുന്ന ലോറി തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരേയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ യുവതിയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനിടെ യാത്രാമധ്യേ മരണപ്പെട്ടു. വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി ലുഖ്മാൻ എന്നവരുടെ ഭാര്യ കമറുന്നിസ യാണ് മരണപ്പെട്ടത്
അപകടത്തിൽ പരിക്ക് പറ്റിയ താനാളൂർ മീനടത്തൂർ സ്വദേശി കക്കോടി
ഷറഫുന്നിസ 43 എന്ന യുവതിയും അമാൻ 9വയസ്സ് എന്ന കുട്ടിയും തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുന്നു.
മരണപ്പെട്ട യുവതിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി