പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 4 വയസ്സുകാരനു ദാരുണാന്ത്യം




ബാംഗ്ലൂർ : മാണ്ഡ്യയില്‍ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടി നാലു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മയെ ഗുരുതര പരുക്കികളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവര്‍ ജോലി ചെയ്തിരുന്ന കോഴിഫാമിലാണ് സംഭവം.

ഫാമിലെത്തിയ 15 വയസ്സുള്ള ആണ്‍കുട്ടി പരിസരത്തെ ഒരു ചെറിയ വീടിന്റെ ചുമരില്‍ തോക്ക് തൂങ്ങികിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. നിറയൊഴിച്ച തോക്കാണെന്ന് അറിയാതെ കുട്ടി തോക്കെടുത്ത് കളിക്കാന്‍ തുടങ്ങി. കളിത്തോക്കാണെന്ന് കരുതി വെടിപൊട്ടിച്ചപ്പോഴാണ് നാലു വയസ്സുകാരന് വെടികൊണ്ടത്. അഭിജിത്തിന്റെ അടിവയറ്റിലാണ് വെടിയേറ്റത്. അഭിജിത്തിന്റെ അമ്മയുടെ കാലിലാണ് പരുക്ക്.

ലൈസന്‍സുള്ള തോക്ക് നിരുത്തരവാദപരമായി സൂക്ഷിച്ചതിന് കോഴി ഫാമിന്റെ ഉടമയ്ക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 15 വയസ്സുകാരനെതിരെയും കേസെടുത്തു. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post