മാവേലിക്കരയിൽനിന്നും കെ എസ് ആർ ടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ , മധുര എന്നിവിടങ്ങളിലേക്ക് തീർത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ടു. നാല് മരണം. രമ മോഹൻ (55 ) , അരുൺ ഹരി (40) , സംഗീത് (45 ),ബിന്ദു ഉണ്ണിത്താൻ ( 55 ) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്പേരുടെ മൃതദേഹങ്ങൾ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താൻ ( 55 ) ന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവർമാർ അടക്കം ആകെ 37 പേർ സംഘത്തിലുണ്ടായിരുന്നു. 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലുണ്ട്.
കുട്ടിക്കാനം മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത് . നാൽപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങളിൽ തട്ടിനിൽക്കുകയായിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി എന്നിവർ ആശുപത്രി സന്ദർശിക്കുന്നു.
ബസിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ വിവരങ്ങൾ അറിയുന്നതിന് ബന്ധുക്കൾക്ക് 9447659645....ഹാഷിം
9645947727...എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
.