കോഴിക്കോട് കൊയിലാണ്ടി: വിരുന്നുകണ്ടി ക്ഷേത്രത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.