കോഴിക്കോട് പേരാമ്പ്രയിൽ തെങ്ങ് വീണ് മധ്യവയസ്‌ക്കന് ദാരുണാന്ത്യം

 


പേരാമ്പ്ര: തെങ്ങ് വീണ് മധ്യവയസ്‌ക്കന്‍ മരിച്ചു. കക്കാട് താനിയുള്ള പറമ്പില്‍ ടി.പി സുരേഷ് (59) ആണ് മരിച്ചത്

കൈതക്കലില്‍ വെച്ച് മരംമുറിക്കുന്നതിനിടെ തെങ്ങിന്റെ കഷ്ണം മുറിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. ഉടന്‍ തന്നെ പേരാമ്പ്ര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ കണ്ണന്റെയും മാതയുടെയും മകനാണ്.

ഭാര്യ ശാലിനി. മക്കള്‍ വിശാഖ്, അമല്‍. സഹോദരങ്ങള്‍ നാരായണന്‍, മല്ലിക, ശുഭ, സുനിത.......


Post a Comment

Previous Post Next Post