താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി . ചുരം ഗ്രീൻ ബ്രിഗയ്ഡ് പ്രവർത്തകരും, നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
KL. 57.U 5533 എന്ന മാഹീന്ദ്ര ഥാർ ജീപ്പാണ് അപകടത്തിൽ പെട്ടത്..
കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.