കെട്ടിടത്തിന്റെ ഷീറ്റ് വർക്കിനിടെ നിലത്ത് വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

 


മലപ്പുറം  ചങ്ങരംകുളം  കെട്ടിടത്തിന്റെ ഷീറ്റ് വർക്കിനിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്.

ചങ്ങരംകുളം ടൗണില്‍ ചിറവല്ലൂര്‍ റോഡില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കെട്ടിടത്തിന് മുകളില്‍ ഷീറ്റ് വര്‍ക്ക് ചെയ്യുന്ന തൊഴിലാളികൾ അപകടത്തില്‍ പെട്ടത്.വെല്‍ഡിങ് ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടി രണ്ട് പേർ താഴേക്ക് വീഴുകയായിരുന്നു.30 അടിയോളം ഉയരത്തില്‍ നിന്നാണ് ഇരുവരും താഴെ വീണത്.പരിക്കേറ്റവരെ ഓടി കൂടിയവര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.തലക്ക് ഗുരുതരമായി പരിക്കേറ്റ ജിഷിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായം ഒരുക്കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കറ്റ പുത്തന്‍പള്ളി സ്വദേശി മോഹനന്‍(50) ചികിത്സയിലാണ്.

Post a Comment

Previous Post Next Post