തൃശ്ശൂര്‍: വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നുപോയ കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ ഒൻപത് വയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യആശുപത്രയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.40 ഓടെയാണ് സംഭവം. കടയില്‍നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് തിരിച്ചുവരുംവഴിയാണ് അപകടം. പാവറട്ടി ഭാഗത്തുനിന്ന് വന്ന കാര്‍ പിന്നില്‍നിന്ന് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.