മലപ്പുറം കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി. മഞ്ചേരി സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കടുപുറം സ്വദേശി സുനീര്‍ എന്ന യുവാവിനെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഇടിച്ചിട്ടത്. അന്വേഷണം ഊർജ്ജിതമാക്കിയ ക്രൈം ബ്രാഞ്ച് ഇന്നലെയാണ് കാർ കണ്ടെത്തിയത്. ഇന്ന് രാവിലെ കാർ കസ്റ്റഡിയിലെടുത്തു. റാഫിയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്.