സുഹൃത്തിന്‍റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 


 ദേശീയപാത 66ൽ  ഉദ്യാവർ കൊരങ്ങരപ്പടിക്ക് സമീപം വെള്ളിയാഴ്ച അർധരാത്രി ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എ.വി. അവിനാഷ് ആചാര്യയാണ് (19) മരിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ലോറിക്ക് തീപിടിച്ച് കത്തിനശിച്ചു.

സുഹൃത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഉദ്യാവറിൽ നിന്ന് പനിയൂരിലേക്ക് പോകുകയായിരുന്നു പാരാമെഡിക്കൽ വിദ്യാർഥി അവിനാഷ്.


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ അവിനാഷ് മരിച്ചു. അപകടത്തെ തുടർന്ന് തീപിടിച്ച ലോറി പൂർണമായി കത്തിനശിച്ചു. ലോറിയുടെ അടിയിൽ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. കൗപ് പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post