മക്കയിൽ കാർ പ്രളയത്തിൽ ഒലിച്ചുപോയി, സുഹൃത്തുക്കളായ നാലു പേർക്ക് ദാരുണാന്ത്യം

 


മക്ക കഴിഞ്ഞ ദിവസം പെയ്‌ കനത്ത മഴക്കിടെ മക്കയിൽ കാർ ഒഴുക്കിൽ പെട്ട് നാലു യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ കാർ ഒഴുക്കിൽ പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പുറത്തുവന്നു.

അൽഹുസൈനിയയിലെ ശൈഖ് ബിൻ ഉഥൈമിൻ മസ്‌ജിൽ നിന്ന് മഗ്‌രിബ് നമസ്ക‌കാരം നിർവഹിച്ച് പുറത്തിറങ്ങിയ നാലംഗ സംഘം ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅ്മാനിലാണ് ഒഴുക്കിൽ പെട്ടതെന്ന് മരണപ്പെട്ട യുവാക്കളിൽ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അൽസഹ്റാനി പറഞ്ഞു.

ഇസ്തിറാഹ ലക്ഷ്യമാക്കി പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡിൽ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു ഒഴുക്കിന് ശക്തി കുറവാണെന്നും ഇതിലൂടെ മുന്നോട്ട് നീങ്ങാൻ കഴിയുമെന്നും കണക്കുകൂട്ടിയ യുവാക്കളുടെ കാർ വൈകാതെ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒലിച്ചുപോവുകയും വെള്ളത്തിൽ മുങ്ങുകയുമായിരുന്നെന്നും ഡോ. അബ്ദുല്ല അൽസഹ്റാനി പറഞ്ഞു.

Post a Comment

Previous Post Next Post