പത്തനംതിട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണ്മാനില്ല… കനാല്‍ തീരത്ത് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി

 


പത്തനംതിട്ടയില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കിടങ്ങന്നൂര്‍ നടക്കാലിക്കല്‍ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദു നാഥ് എന്നിവരെയാണ് കാണാതായത്.പത്തനംതിട്ട കിടങ്ങന്നൂരില്‍ കനാല്‍ തീരത്ത് വിദ്യാര്‍ത്ഥികളുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തിയിരുന്നു. ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്‌കൂളില്‍ ഇന്ന് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്‌ളാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു.പിന്നാലെയാണ് കാണാതായത്

Post a Comment

Previous Post Next Post