താനൂർ തൊട്ടിലിൽ ഉറക്കാൻ കിടത്തിയ ഒന്നര വയസ്സുകാരൻ മരിച്ചു. താനൂർ മങ്ങാട് സ്വദേശി
ലുഖ്മാനുൽ ഹക്കിന്റെ മകൻ ശാദുലിയാണ് മരിച്ചത്. കുട്ടിയെ തൊട്ടിലിൽ കിടത്തി മാതാവ് കുളിക്കാൻ പോയതായിരുന്നു തിരിച്ചു വന്നപ്പോൾ കുട്ടി താഴെ വീണ് കിടക്കുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. തൊട്ടിലിൽ കഴുത്ത് കുരങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.