ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞു; കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

 


കൊച്ചി: കാലടി കൈപ്പട്ടർ ഇഞ്ചക്ക കവലയിലുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം സ്വദേശി അനിൽ കുമാർ (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അനിൽ കുമാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേബിൽടിവി ജീവനക്കാരനാണ്

ഇന്നലെ അർധരാത്രിയിൽ മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ നാടൻ പാട്ടുകൾക്കും ശേഷം മറ്റൂർ പോയി തിരികെ വരുന്നതിനിടെ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം ഉണ്ടായത്. കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തിൽ അനിൽ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരൻ ശരതിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയിൽ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ അനിൽ മരണത്തിന് കീഴടങ്ങി. കൂട്ടുകാരൻ ശരത് പാതാളത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്  സുനിതയാണ് അനിൽ കുമാറിൻ്റെ അമ്മ. അഖിൽ സഹോദരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Post a Comment

Previous Post Next Post