കോഴിക്കോട് കൊടുവള്ളി: പടനിലം കുമ്മങ്ങോട് വെച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കൊടുവള്ളി ഭാഗത്തേക്ക് വരുന്ന ബൈക്കുകൾ തമ്മിൽ ഇടിച്ച് എതിർദിശയിൽ വരുന്ന ബസ്സിനടിയിലേക്ക് വീണതായാണ് നിഗമനം.
ഒരാൾ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ തുടരുന്നു.
അപകടത്തിൽ താളിപ്പൊയിൽ അഷറഫ് ആണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല