ചങ്ങരംകുളം പാവിട്ടപ്പുറത്ത് ബൈക്ക് അപകടം. പത്താം ക്ളാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

 


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു.ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ 16 വയസുള്ള 

ഷഹബാസ് ആണ് മരിച്ചത്.പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ 16 വയസുള്ള റിഹാന്‍ ആണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം മാങ്കുളത്ത് വ്യാഴാഴ്ച വൈകിയിട്ട് ആറരയോടെയാണ് സംഭവം.വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് നിഗമനം.പരിക്കേറ്റ നിലയില്‍ റോഡില്‍ കിടന്ന ഇരുവരെയും ഓടിക്കൂടിയവര്‍ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹബാസ് മരണപ്പെട്ടിരുന്നു.പരിക്കേറ്റ റിഹാന്‍ ചങ്ങരംകുളത്ത് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയിലാണ്.സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഷഹബാസിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.അപകടത്തില്‍ പെട്ട ഇരുവരും കോക്കൂര്‍ ടെക്നിക്കല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളാണ്.

Post a Comment

Previous Post Next Post