പത്തനംതിട്ടയില്‍ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു നിരവധി പേര്‍ക്ക്പരിക്ക്

 


പത്തനംതിട്ട: പത്തനംതിട്ടയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കടമ്പനാട് കല്ലുകുഴിയിലായാണ് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. ഒരു കുഞ്ഞ് അടക്കം 49 യാത്രക്കാ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു

Post a Comment

Previous Post Next Post