പെരിന്തൽമണ്ണ അങ്ങാടിപ്പുറം: ആലപ്പുഴയിൽ നിന്നും മുക്കത്തേക്ക് അങ്ങാടിപ്പുറം പരിയാപുരം ചീരട്ടമല വഴി വരികയായിരുന്ന കാറാണ് അങ്ങാടിപ്പുറം താഴെ ഓട്ടോ പാർക്കിൽ വെച്ച് അപകടത്തിൽ പെട്ടത്. ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരികേറ്റിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നവർക്കും സരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.