സിനിമ തിയേറ്ററിനുളളിൽ ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം



കൊല്ലം   ചിതറയിൽ സിനിമ തിയേറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരൻ അൻസറാണ് മരിച്ചത്. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് അൻസാർ. ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്. ചിതറ പൊലീസെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Previous Post Next Post