ഭാര്യയുമായി തർക്കം.. കിണറ്റിൽ ചാടി യുവാവ്.. യുവാവും രക്ഷിക്കാനെത്തിയ നാല് പേരും മരിച്ചു

 


.ജാർഖണ്ഡിൽ ഹസാരിബാ​ഗിലെ ചാർഹിയിലാണ് സംഭവം. ഭാര്യയുമായി തർക്കത്തെ തുടർന്ന് കിണറ്റിലേക്ക് ചാടിയ യുവാവും, ഇയാളെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ നാലുപേരും മരിച്ചു

സുന്ദർ കർമാലി (27) ആണ് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് കിണറ്റിലേക്ക് ചാടിയത്. ഇയാളെ രക്ഷിക്കാനായാണ് പ്രദേശവാസികളായ നാല് പേർ പല തവണകളിലായി കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ എല്ലാവരും മരണപ്പെടുകയായിരുന്നു. രാഹുൽ കർമാലി (26), വിനയ് കർമാലി, പങ്കജ് കർമാലി, സുരജ് ബുൽയാൻ (24) എന്നിവരാണ് മരിച്ച മറ്റുള്ളവർ.സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെത്തിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കിണർ പൊലീസെത്തി അടച്ചു. കിണറിനടുത്തേക്ക് ആളുകൾക്ക് പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post