ഇൻഷുറൻസ് ഏജന്റായ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശിയായ ഇൻഷുറൻസ് ഏജന്റ് ഷിബുവാണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ ഷിബുവിന്റെ കാറും ചെരുപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post