കോഴിക്കോട് കൊയിലാണ്ടിയിൽ കിണറിൽ വീണ് വയോധിക മരണപ്പെട്ടു.
ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് കൊയിലാണ്ടി പെരുവട്ടൂർ ആയിപ്പനംക്കുനി ജാനകി ( 84 ) ആണ് വീട്ടിലെ കിണറ്റിൽ വീണ് മരണപ്പെട്ടത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി കിണറ്റിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി റസ്ക്യു നെറ്റിൽ ഇവരെ പുറത്തെടുത്തു. .ശേഷം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക് ഓഫീസർ അനൂപ് ബികെ,FRO മാരായ രതീഷ് കെ എൻ,ജാഹിർ എം,ജിനീഷ് കുമാർ പി കെ,സുജിത്ത് എസ് പി നിതി രാജ് ഇ കെ, ഹോംഗാർഡ് പ്രദീപ് എന്നിവ പ്രവർത്തനത്തിൽ ഏർപ്പെട്ടു.